Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohan Bhagwat

ആ​ർ​എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഡ​ൽ​ഹി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ചടങ്ങിന്‍റെ ഭാഗമായി ന​വം​ബ​ർ 29-ന് ​ഡ​ൽ​ഹി​യി​ൽ വ​ൻ പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭ​ഗ​വ​ത് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ​ണ​വേ​ഷം (ആ​ർ​എ​സ്എ​സ് യൂ​ണി​ഫോം) ധ​രി​ച്ച ഒ​രു ല​ക്ഷം സ്വ​യം​സേ​വ​ക​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 50,000 വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വേ​ദി ഉ​ട​ൻ തീ​രു​മാ​നി​ക്കും.

ശ​താ​ബ്ദി വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ഷം മു​ഴു​വ​ൻ ന​ട​ന്നു​വ​ന്ന സ്വ​യം​സേ​വ​ക​രു​ടെ 'ഏ​ക​ത്രീ​ക​ര​ണം' പ​രി​പാ​ടി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​യി​രി​ക്കും ഈ ​സ​മ്മേ​ള​നം. ആ​ർ​എ​സ്എ​സി​ന്‍റെ നൂ​റു​വ​ർ​ഷ​ത്തെ യാ​ത്ര​യെ​ക്കു​റി​ച്ചും നി​ല​വി​ലെ ദേ​ശീ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും മോ​ഹ​ൻ ഭ​ഗ​വ​ത് സം​സാ​രി​ക്കും. 

വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി പൊ​തു പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ആ​ദ്യ സ​ർ​സം​ഘ​ചാ​ല​കാ​ണ് മോ​ഹ​ൻ ഭ​ഗ​വ​ത്. 2018-ൽ ​ആ​രം​ഭി​ച്ച ഇ​ത്ത​രം പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, 2025 ഓ​ഗ​സ്റ്റ് 26 മു​ത​ൽ 28 വ​രെ ഡ​ൽ​ഹി​യി​ലെ വി​ഗ്യാ​ൻ ഭ​വ​നി​ൽ ആ​ർ​എ​സ്എ​സി​ന്റെ 100-ാം വ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യും അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്നു. 

 



National

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന വി​വാ​ദം: 'റാം-​റാം' എ​ന്ന് മ​റു​പ​ടി ന​ൽ​കി മോ​ഹ​ൻ ഭാ​ഗ​വ​ത്

നാ​ഗ്പൂ​ർ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ല​ഭി​ച്ച സം​ഭാ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് "റാം-​റാം" എ​ന്ന് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ വി​ശ്വാ​സി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

ഈ ​വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭാ​വ​ന ത​ട്ടി​പ്പ് രാ​മ​ഭ​ക്ത​രു​ടെ വി​ശ്വാ​സ​ത്തെ മു​റി​പ്പെ​ടു​ത്തി​യെ​ന്നും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 'സം​ഭ​വ​ത്തി​ൽ അ​ങ്ങേ​യ​റ്റം വേ​ദ​ന​യും ദേ​ഷ്യ​വും' ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഹൊ​സ​ബ​ലെ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ട്ടു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യു​ടെ അ​ടു​ത്ത സ​ഹാ​യി രാം ​ശ​ങ്ക​ർ യാ​ദ​വ് എ​ന്ന 'ടി​ന്നു', ഔ​ട്ട്സോ​ഴ്സിം​ഗ് വ​ഴി ജോ​ലി ചെ​യ്തി​രു​ന്ന ആ​റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, അ​ന്വേ​ഷ​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം നീ​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

National

രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് കേസ്: നൂ​റാം വാ​ർ​ഷി​കവേ​ള​യി​ൽ ആ​ർ​എ​സ്എ​സി​ന് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ആർഎസ്എസ് നേ​രി​ടുന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് രാമക്ഷേ​ത്ര ഫണ്ട് തട്ടിപ്പ്.

‌ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഭ​ക്ത​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഫ​ണ്ടി​ൽ കോടികളുടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ന്നെ​ന്ന കേ​സ് രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘി​ന് (ആ​ർ​എ​സ്എ​സ്) ക​ന​ത്ത പ്ര​ഹ​ര​മാ​കു​ന്നു. സം​ഘ​ട​ന രൂ​പീ​ക​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ ആ​ളി​ക്ക​ത്തി​യ അ​ഴി​മ​തി​യാ​രോ​പ​ണ​വും ലോ​ക​മെ​ന്പാ​ടു​മു​ള്ള ഹി​ന്ദു​സ​മൂ​ഹ​ത്തി​ൽ​നി​ന്നും വി​ശ്വാ​സ​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്ന എ​തി​ർ​പ്പും ആ​ർ​എ​സ്എ​സി​ന് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നായി മാറിയിരിക്കുന്നു.

1948-ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തെത്തു​ട​ർ​ന്നു നേ​രി​ടേ​ണ്ടി വ​ന്ന പ്രതിസന്ധിക്കുശേഷം സം​ഘ​ട​ന​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ഏ​ൽ​ക്കു​ന്ന ഏ​റ്റ​വും ക​ന​ത്ത ആ​ഘാ​ത​മാ​യാ​ണ് ഇപ്പോൾ അരങ്ങേറുന്ന അയോധ്യ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫ​ണ്ട് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർഥ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന വി​എ​ച്ച്പി നേ​താ​വു​മാ​യ ച​മ്പ​ത് റാ​യി​യെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

വി​ഷ​യ​ത്തി​ൽ ജ​ന​രോ​ഷ​വും ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി സേ​വാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന നി​ർ​ണാ​യ​ക വാ​ർ​ത്താ​സ​മ്മേ​ള​നം അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി. അരുന്ധതി ഭവനിൽ നടത്താനിരുന്ന വാർത്താസമ്മേളനം നിഷേധിച്ചത്തിനിടെത്തുടർന്ന് ഫൈസാബാദിൽ വാർത്താ സമ്മേളനത്തിനായി ശ്രമിച്ചെങ്കിലും അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. ഇ​ത് ആർഎസ്എസ് നേ​രി​ടു​ന്ന രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ത്തിന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു.

വി​ഷ​യ​ത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ൻ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വി​ഷ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ അ​യോ​ധ്യ​യി​ലെ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നും പു​റ​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി​യെ പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ ത​ട​യാ​ൻ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് അ​യോ​ധ്യ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പ് ചെ​യ്യു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഹി​ന്ദു സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കാ​ൻ ആ​ർ​എ​സ്എ​സ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, ഇ​പ്പോ​ൾ കോടികളുടെ സാ​മ്പ​ത്തി​ക തട്ടിപ്പിന്‍റെ നി​ഴ​ലി​ലാ​യ​ത് സം​ഘ​ട​ന​യു​ടെ സു​താ​ര്യ​ത​യെ​യും ധാ​ർ​മി​ക​ത​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലേക്ക് എത്തിയിരിക്കുകയാണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആയോധ്യ തട്ടിപ്പു കേസ് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ഭൂകന്പങ്ങൾക്കു വഴിവച്ചേക്കും.

National

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ര​സ്യ​മാ​യി, മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്.

സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക​ത്ത്. എ​ന്നാ​ൽ ഇ​ത് വെ​റും രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​രം ഗി​മ്മി​ക്കു​ക​ൾ ശീ​ലി​ച്ച​വ​ർ​ക്ക് മു​ന്നി​ലാ​ണ് ഇ​വ​യൊ​ക്കെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ത​ങ്ങ​ൾ​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ത​ന്നെ സം​ഘ​ട​ന ഇ​വ ശീ​ലി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ന​ട​ക്കാ​തി​രു​ന്നാ​ൽ എ​ന്തോ കു​റ​വു​ള്ള​തു​പോ​ലെ​യാ​ണ് ത​ങ്ങ​ൾ​ക്ക് തോ​ന്നാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് പ​ര​സ്യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഒ​ളി​ച്ചു​വെ​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി. "ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഹി​ന്ദു മ​തം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല, പ​ല കാ​ര്യ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.' അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൽ നി​ന്ന് ഫ​ണ്ട് കൈ​പ്പ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ കാ​ര്യ​ത്തി​ൽ, സം​ഘ​ട​ന അ​വി​ടെ ഉ​ണ്ടെ​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജ​ന​വി​കാ​ര​മാ​യാ​ണ് സം​ഘം ആ​രം​ഭി​ച്ച​ത്. "സ​ർ​ക്കാ​ർ ഞ​ങ്ങ​ളെ ര​ണ്ടു​ത​വ​ണ നി​രോ​ധി​ച്ചു. പി​ന്നീ​ട് ആ ​നി​രോ​ധ​നം നീ​ക്കി. ഒ​രി​ക്ക​ൽ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യും മ​റ്റൊ​രി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​ലൂ​ടെ​യും. അ​തു​കൊ​ണ്ട് സ​ർ​ക്കാ​രി​ന് ഞ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാം. ആ​ർ​എ​സ്എ​സി​നെ നി​രോ​ധി​ച്ചു എ​ന്ന​തി​ന​ർ​ഥം ആ​ർ​എ​സ്എ​സ് അ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ്. ആ​ർ​എ​സ്എ​സ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്.'- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 100 വ​ർ​ഷ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ത​ങ്ങ​ളോ​ട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ എ​ഴു​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ട്. 1950-ക​ളി​ൽ ത​ന്നെ അ​ത് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ർ​എ​സ്എ​സ് 100 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ പ്രി​യ​ങ്ക് ഖാ​ർ​ഗെ ക​ത്തി​ലൂ​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. 60,000-ത്തി​ല​ധി​കം ശാ​ഖ​ക​ളും കോ​ടി​ക്ക​ണ​ക്കി​ന് സ്വ​യം​സേ​വ​ക​രും ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സം​ഘ​ട​ന, സു​താ​ര്യ​ത​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്' എ​ന്ന് ഖാ​ർ​ഗെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

ആ​ർ​എ​സ്എ​സ് മേ​ധാ​വി സ​ഞ്ച​രി​ച്ചി​രു​ന്ന ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്; ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ന്നു

പാ​റ്റ്ന: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്. ബി​ഹാ​റി​ലെ ഹാ​ജി​പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം.

ട്രെ​യി​ൻ ഹാ​ജി​പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് അ​ജ്ഞാ​ത​രാ​യ ചി​ല​ർ ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ട്രെ​യി​നി​ലെ ഒ​രു കോ​ച്ചി​ന്‍റെ ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് ജ​ൽ​പാ​യ്ഗു​രി​യി​ലേ​ക്ക് പോ​യ ശ​താ​ബ്‌​ദി എ​ക്‌​സ്‌​പ്ര​സ് ട്രെ​യി​നി​ലാ​ണ് ആ​ർ​എ​സ്എ​സ് മേ​ധാ​വി സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ട്രെ​യി​നി​ലെ ഇ-1 ​കോ​ച്ചി​ലാ​ണ് മോ​ഹ​ൻ ഭ​ഗ​വ​ത് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​കോ​ച്ചി​ന്‍റെ ചി​ല്ലാ​ണോ ത​ക​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ർ​പി​എ​ഫും ലോ​ക്ക​ൽ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

സംഘടന പറഞ്ഞാൽ താഴെയിറങ്ങാൻ തയാറെന്ന് മോഹൻ ഭാഗവത്

മും​​​​ബൈ: പ്രാ​​​​യാ​​​​ധി​​​​ക്യ​​​​ത്തി​​​​ലും തു​​​​ട​​​​രാ​​​​നാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും സം​​​​ഘ​​​​ട​​​​ന നി​​​​ർ​​​​ദേ​​​​ശി​​​​ച്ചാ​​​​ൽ എ​​​​പ്പോ​​​​ൾ​​​​വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി ഒ​​​​ഴി​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത്. ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ഒ​​​​രു ഹി​​​​ന്ദു ആ​​​​യി​​​​രി​​​​ക്ക​​​​ണം. ജാ​​​​തി ഏ​​​​താ​​​​ണെ​​​​ന്നോ സ​​​​മു​​​​ദാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യോ നോ​​​​ക്കി​​​​യ​​​​ല്ല, പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് സ്വ​​​​യം സേ​​​​വ​​​​ക​​​​ന് പ​​​​ദ​​​​വി​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

പ്രാ​​​​ദേ​​​​ശി​​​​ക, ഡി​​​​വി​​​​ഷ​​​​ണ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രാ​​​​ണ് സ​​​​ർ​​​​സം​​​​ഘ​​​​ചാ​​​​ല​​​​കി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. 75 വ​​​​യ​​​​സു ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ പ​​​​ദ​​​​വി​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വെ​​​​ന്നും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ നൂ​​​​റാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​നു​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ ബ്രാ​​​​ഹ്മ​​​​ണ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഉ​​​​ന്ന​​​​ത പ​​​​ദ​​​​വി അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​ട്ടി​​​​ക​​​​ജാ​​​​തി പ​​​​ട്ടി​​​​ക വ​​​​ർ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ളാ​​​​ണോ എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. അ​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണ്. അ​​​​വ​​​​സാ​​​​ന തു​​​​ള്ളി ര​​​​ക്തം പൊ​​​​ടി​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ വോ​​​​ള​​​​ന്‍റി​​​​യ​​​​ർ ആ​​​​യി തു​​​​ട​​​​ര​​​​ണം. റി​​​​ട്ട​​​​യ​​​​ർ​​​​മെ​​​​ന്‍റ് എ​​​​ന്നൊ​​​​ന്ന് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ല്ലെ​​​​ന്നും മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇം​​​​ഗ്ലീ​​​​ഷ് അ​​​​ല്ല സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​യ​​​​മാ​​​​ധ്യ​​​​മം. ആ ​​​​ഭാ​​​​ഷ​​​​യോ​​​​ട് വി​​​​ദ്വേ​​​​ഷ​​​​മി​​​​ല്ല. ദ​​​​ക്ഷി​​​​ണ​​​​ഭാ​​​​ര​​​​ത​​​​ത്തി​​​​ലു​​​​ള്ള പ​​​​ല​​​​ർ​​​​ക്കും ഹി​​​​ന്ദി അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ അ​​​​വ​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇം​​​​ഗ്ലീ​​​​ഷി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും. ഏ​​​​തെ​​​​ങ്കി​​​​ലും മ​​​​ത​​​​ത്തെ ല​​​​ക്ഷ്യം​​​​വ​​​​ച്ച​​​​ല്ല സം​​​​ഘ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യാ​​​​ണ്. ഒ​​​​രു പ്ര​​​​ദേ​​​​ശ​​​​ത്ത് ആ​​​​യി​​​​രം പേ​​​​രു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വി​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കും.​​ അ​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്രാ​​​​തി​​​​നി​​​​ധ്യ​​​​മു​​​​ണ്ടാ​​​​കും.

അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടാ​​​​ണ് സം​​​​ഘ​​​​ത്തി​​​​നു​​​​ള്ള​​​​ത്. അ​​​​ഴി​​​​മ​​​​തി ആ​​​​ളു​​​​ക​​​​ളു​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​ണ്. അ​​​​ത് സി​​​​സ്റ്റ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ല. ചി​​​​ല​​​​ർ സി​​​​സ്റ്റ​​​​ത്തെ അ​​​​ഴി​​​​മ​​​​തി​​​​യി​​​​ലാ​​​​ക്കും. ചി​​​​ല​​​​ർ സി​​​​സ്റ്റ​​​​ത്തെ പ​​​​രി​​​​പോ​​​​ഷി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കും -മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

വി​വാ​ഹത്തിനു താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ സ​ന്യാ​സം സ്വീ​ക​രി​ക്ക​ണം: മോഹൻ ഭാഗവത്

കോ​​​​ല്‍​ക്ക​​​​ത്ത: ലി​​​​വ് ഇ​​​​ന്‍ ബ​​​ന്ധ​​​ങ്ങ​​​ളി​​​​​ലു​​​​ള്ള​​​​വ​​​​ര്‍ കു​​​​ടും​​​​ബ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്ന് ആ​​​​ര്‍​എ​​​​സ്എ​​​​സ് സ​​​​ര്‍​സം​​​​ഘ് ചാ​​​​ല​​​​ക് മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത്.

വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ​​​​ന്യാ​​​​സി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​താ​​​​ണു ന​​​​ല്ല​​​​തെ​​​​ന്നും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വേ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കു​​​​ടും​​​​ബം, വി​​​​വാ​​​​ഹം എ​​​​ന്ന​​​​തു ശാ​​​​രീ​​​​രി​​​​ക​​​​സം​​​​തൃ​​​​പ്തി​​​​ക്കു​​​​വേ​​​​ണ്ടി മാ​​​​ത്ര​​​​മ​​​​ല്ല. സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ഒ​​​​രു വ്യ​​​​ക്തി എ​​​​ങ്ങ​​​​നെ ജീ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ്. ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും മ​​​​ത​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ദ​​​​മ്പ​​​​തി​​​​ക​​​​ള്‍​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്നും മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു.

19 മു​​​​ത​​​​ല്‍ 25 വ​​​​രെ​​​​യു​​​​ള്ള പ്രാ​​​​യ​​​​ത്തി​​​​ല്‍ വി​​​​വാ​​​​ഹം ന​​​​ട​​​​ക്കു​​​​ക​​​​യും മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ആ​​​​രോ​​​​ഗ്യം ന​​​​ന്നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് പ​​​​റ​​​​ഞ്ഞു.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹി​​​​ന്ദു​​​​ക്ക​​​​ള്‍​ക്ക് ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള ഹി​​​​ന്ദു​​​​ക്ക​​​​ള്‍ സ​​​​ഹാ​​​​യം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Latest News

Corehub Up